ഡൽഹി: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മെയ് 8 മുതൽ വടക്ക് പടിഞ്ഞാറൻ, മധ്യ ഇന്ത്യയിൽ പുതിയ ഉഷ്ണതരംഗം പ്രവചിക്കുന്നു. ഇന്ന് മുതൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഉഷ്ണതരംഗം ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഉഷ്ണതരംഗത്തിന്റെ പുതിയ അന്തരീക്ഷത്തോടെ, അടുത്ത മൂന്ന് ദിവസങ്ങളിൽ വടക്കുപടിഞ്ഞാറൻ, മധ്യ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും പരമാവധി താപനില രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് ഐഎംഡി അറിയിച്ചു.
മെയ് 7 മുതൽ മെയ് 9 വരെ രാജസ്ഥാനിലും മെയ് 8, 9 തീയതികളിൽ തെക്കൻ ഹരിയാന, ഡൽഹി, തെക്കുപടിഞ്ഞാറൻ ഉത്തർപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ മേഖലകളിലും ഉഷ്ണതരംഗം പ്രവചിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.