ചെന്നൈ: തമിഴ്നാട്ടിലെ തന്‍റെ സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ബസ്സില്‍ യാത്ര ചെയ്ത് ജനങ്ങളോട് സംവദിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. സർക്കാരിന്‍റെ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍ (എം.ടി.സി) ബസിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്.
ചെന്നൈയിലെ രാധാകൃഷ്ണൻ റോഡിലായിരുന്നു . സര്‍ക്കാര്‍ നേരത്തെ ഏര്‍പ്പെടുത്തിയ സൗജന്യ യാത്രാ സൗകര്യത്തെ കുറിച്ച് സ്ത്രീ യാത്രക്കാരോട് അഭിപ്രായം ആരാഞ്ഞു. സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര എന്നത് ഡി.എം.കെയുടെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു. സര്‍ക്കാര്‍ അധികാരത്തിൽ എത്തിയപ്പോൾ വാഗ്ദാനം നിറവേറ്റുകയും ചെയ്തു.