ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷ മേയ് 21ന് തന്നെ നടക്കുമെന്ന് വ്യക്തമാക്കി അധികൃതർ . പരീക്ഷ ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്നത് വ്യാജവാർത്തയാണെന്നും പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) അറിയിച്ചു.
നീറ്റ് പിജി പരീക്ഷ ജൂലൈ ഒൻപതിലേക്കു മാറ്റിയെന്ന പേരിൽ ദേശീയ പരീക്ഷാ ബോർഡിന്റെ അറിയിപ്പ് സഹിതം പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും പരീക്ഷ മാറ്റിവച്ചിട്ടില്ലെന്നും പിഐബി ട്വീറ്റ് ചെയ്തു.
നീറ്റ് പിജി പരീക്ഷാ തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് 15000ലധികം വിദ്യാർഥികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷാ തീയതി ജൂലൈ ഒൻപതിലേക്ക് മാറ്റിയെന്ന് വ്യാജ വാർത്ത പ്രചരിച്ചത്.