ചൊക്ലി (കണ്ണൂർ): തീർത്തിക്കോട്ട് കുനിയിൽ മാതാവിനെയും ആറ് മാസം പ്രായമായ കുഞ്ഞിനേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തീർത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന (25), ഇവരുടെ ആറ് മാസം പ്രായമായ ആൺകുഞ്ഞ് ധ്രുവിൻ എന്നിവരേയാണ് വീടിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ വാതിൽ തുറന്നിട്ടത് കണ്ട് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഇവരെ കിണറ്റിൽ കണ്ടെത്തിയത്. മനേക്കരയിലെ ജനാർദ്ദനൻ-സുമ ദമ്പതികളുടെ മകളാണ് ജ്യോത്സന. മൃതദേഹങ്ങൾ തലശ്ശേരി സർക്കാർ ആശുപത്രിയിൽ.
















