മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് ഗുഡ്സ് ഓട്ടോയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. 5 വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യയുടെ തറവാട് വീട്ടിന് സമീപത്ത് വച്ചാണ് സംഭവം
ഭാര്യയേയും മകളേയും തീകൊളുത്തി ഭർത്താവ് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. ജാസ്മിനേയും മകളേയും ഗുഡ്സ് ഓട്ടോയിലിട്ട് കത്തിച്ച ശേഷം ഭർത്താവ് തീ കൊളുത്തി കിണറ്റിൽ ചാടിയെന്നാണ് വിവരം.
സംഭവത്തെകുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

















