കോഴിക്കോട്: സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട് നടക്കും. ഉച്ചയ്ക്ക് രണ്ടരയ്ക്ക് നളന്ദ ഓഡിറ്റോറിയത്തിലാണ് സംവാദം സംഘടിപ്പിച്ചിരിക്കുന്നത്. ജനകീയ പ്രതിരോധ സമിതിയാണ് സംവാദം സംഘടിപ്പിക്കുന്നത്.
സംവാദത്തിലേക്ക് കെ.റെയിൽ അധികൃതരെ ക്ഷണിച്ചിട്ടുണ്ടെങ്കിലും പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല. ഇടതു മുന്നണിയിലെ രാഷ്ട്രീയ പാർട്ടി നേതാക്കളെയും സംഘാടകർ ക്ഷണിച്ചിട്ടുണ്ട്. അലോക് കുമാർവർമ്മ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, ഡോ.കെ.ജി. താര എന്നിവർ ചർച്ചയിൽ പങ്കെടുക്കും.
ഇന്നലെ തിരുവനന്തപുരത്ത് സിൽവർ ലൈൻ ബദൽ സംവാദം നടന്നിരുന്നു. സിൽവർ ലൈൻ ബദൽ സംവാദത്തിൽ കെ റെയിൽ പ്രതിനിധികളായി ആരും പങ്കെടുക്കേണ്ടെന്ന സർക്കാർ നിർദ്ദേശം വന്നതോടെ എം.ഡി അജിത് കുമാർ സംവാദത്തിൽ നിന്ന് പിന്മാറി.

















