ആലപ്പുഴ: കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. ചെങ്ങന്നൂർ മുളക്കുഴയിൽ ബുധനാഴ്ച രാത്രി പന്ത്രണ്ടോടുകൂടിയാണ് അപകടം.
ചേർത്തല എഴുപുന്ന സ്വദേശി ഷിനോജ് (25), പള്ളിപ്പുറം സ്വദേശി വിഷ്ണു (26) എന്നിവരാണ് മരിച്ചത്. കോഴിക്കോടേക്ക് പോകുന്ന കെ- സ്വിഫ്റ്റ് ബസിലേക്ക് ചേർത്തലയിൽ നിന്നെത്തിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കാര്‍ അമിതവേഗതയിലായിരുവെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു. ഇരുവരുടെയും മൃതദേഹം ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

















