മാനന്തവാടി: മാനന്തവാടിയില്‍ ബാര്‍ അസോസിയേഷന്‍ നടത്തിയ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി റിപ്പോർട്ട്. സംഭവത്തില്‍ അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചികിത്സ തേടി.
വിനോദ സഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതിനു പിന്നാലെയാണ് സംഭവം. ഇതോടെ ഇവിടെ അധികൃതർ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.
ഹോട്ടലുകളിലും ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നല്‍ പരിശോധന. വിനോദസഞ്ചാരികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തെ തുടര്‍ന്നാണ് മേപ്പാടി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ കെ.എസ് പ്രശാന്ത് കുമാര്‍, കെ.അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ മേപ്പാടിയിലെ മുഴുവന്‍ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയത്.
ഏപ്രില്‍ 30ന് മാനന്തവാടി ബാര്‍ അസോസിയേഷന്‍ നടത്തിയ സംഗമത്തില്‍ മജിസ്‌ട്രേറ്റുമാര്‍ ഉള്‍പ്പെടെ അന്‍പതോളം പേരാണ് പങ്കെടുത്തത്. ഇതില്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള ഇരുപതിലധികം പേരാണ് മാനന്തവാടിയിലെ വിവിധ ആശുപത്രികളില്‍ വിവിധ ദിവസങ്ങളായി ചികിത്സ തേടിയത്.

















