തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികൾ ചർച്ച ചെയ്യുന്നതിനായി യുഡിഎഫ് സംസ്ഥാന ഏകോപന സമിതി തിങ്കളാഴ്ച ഉച്ചക്ക് 12ന് എറണാകുളം ഡിസിസി ഓഫീസിൽ ചേരും.
എൽഡിഎഫ് സർക്കാരിന്‍റെ ഒരുവർഷത്തെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തി യുഡിഎഫ് സംസ്ഥാന ഏകോപന സമിതിക്ക് റിപ്പോർട്ട് നൽകുന്നതിനായി രൂപീകരിച്ച നാലു ഉപസമിതികളുടെ യോഗവും അന്നേ ദിവസം രാവിലെ പത്തിന് ഡിസിസി ഓഫീസിൽ ചേരും.
തിരുവനന്തപുരത്തു ചേരാൻ നിശ്ചയിച്ചിരുന്ന യോഗമാണ് എറണാകുളത്ത് ചേരുന്നതെന്ന് യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.

















