കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകും എന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സിൽവർലൈൻ ഉൾപ്പെടെ പിണറായി സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾ എല്ലാം ചർച്ചയാകുമെന്ന് കുഞ്ഞാലിക്കുട്ടി കോഴിക്കോട് പറഞ്ഞു.
പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി. ആർ എസ് അരുൺകുമാർ ഇടതുസ്ഥാനാർത്ഥി ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ന് ഉച്ചയോടെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി അരുണ്‍ കുമാറിനെ തെരഞ്ഞെടുത്തതായി മാധ്യമങ്ങളില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്ത നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന് തന്നെ രംഗത്തെത്തിയിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് പാര്‍ട്ടിക്ക് അതിന്റേതായ നടപടി ക്രമങ്ങളുണ്ടെന്നും. അത് നടന്നുകൊണ്ടിരിക്കുകയാണെന്നുമായിരുന്നു ജയരാജൻ പറഞ്ഞത്.

















