തിരുവനന്തപുരം: ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി സജി ചെറിയാന്. ജസ്റ്റീസ് ഹേമാ കമ്മീഷന് റിപ്പോര്‍ട്ട് പുറത്തുവിട്ടത് കൊണ്ട് എന്ത് ഗുണമെന്ന് മന്ത്രി രൂക്ഷമായി ചോദിച്ചു.
റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് പറയുന്നവര്‍ക്ക് വേറെ ഉദ്ദേശമാണ്. ജസ്റ്റീസ് ഹേമ തന്നെ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് പറഞ്ഞിട്ടില്ല. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പിലാക്കുകയല്ലേ വേണ്ടതെന്നും മന്ത്രി ചോദിച്ചു. സിനിമ മേഖല സുരക്ഷിതമാകാന്‍ വേണ്ടത് സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

















