കൊച്ചി: തൃക്കാക്കരയില്‍ എല്‍.ഡി.എഫിന് വിജയം ഉറപ്പാണെന്ന് മുന്നണി കണ്‍വീനര്‍ ഇ.പി. ജയരാജന്‍. കെ റെയില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.ഡി.എഫ്. ഉയര്‍ത്തിക്കാണിച്ചാലും അതില്‍ തെല്ലും ഭയമില്ലെന്നും തൃക്കാക്കര തിരഞ്ഞെടുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന ജയരാജന്‍ വ്യക്തമാക്കി.
സഹതാപതരംഗം ഭീഷണിയാകുമോ എന്ന ചോദ്യത്തിന്-കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെ അത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജയരാജന്‍ മറുപടി നല്‍കി. എല്‍.ഡി.എഫ്. ഇതിനെ നല്ലൊരു രാഷ്ട്രീയമത്സരമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

















