അഞ്ചൽ: വിദ്യാർഥിനിയെ നിരന്തരമായി ശല്യം ചെയ്തുവന്ന യുവാവിനെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏരൂർ തെക്കേവയൽ ബിനുവിലാസത്തിൽ വിനോദ് (26) ആണ് അറസ്റ്റിലായത്. ബന്ധുക്കൾ വിനോദിനെ പലതവണ താക്കീത് ചെയ്തെങ്കിലും ശല്യപ്പെടുത്തൽ തുടർന്നു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ ഇളയച്ഛൻ വിനോദിനെ ചോദ്യംചെയ്തു. ഇതിൽ പ്രകോപിതനായി അദ്ദേഹത്തെ മർദിച്ചു. പരാതിയെത്തുടർന്ന് എസ്.ഐ ശരലാൽ, ഗ്രേഡ് അസി.എസ്.ഐ ശിവപ്രസാദ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ അനിൽകുമാർ, രാജീവ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വിനോദിനെ തെക്കേവയലിൽ നിന്നും കസ്റ്റഡിയിലെടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
















