കൊച്ചി: കെ.വി.തോമസ് തന്നെ എതിർത്ത് പറയില്ലെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്ഥി ഉമ തോമസ് വ്യക്തമാക്കി. കെ.വി.തോമസ് ഞങ്ങളെ എന്നും ചേര്ത്ത് പിടിച്ചിട്ടേയുളളൂ. തോമസ് മാഷിനെ നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങുമെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു .
‘എല്ലാവരുടേയും സഹകരണം എനിക്ക് വേണം. മാഷ് ഒരിക്കലും എനിക്കെതിരെ ഒന്നും പറയില്ല. ഞങ്ങൾ തമ്മിലുള്ള കുടുംബ ബന്ധം അത്രയ്ക്കുമുണ്ട്. ഞാൻ മാഷിനെ പോയി കാണും. ഇന്നലെ മാഷിനെ ഫോണിൽ വിളിച്ചിരുന്നു. മാഷ് വേറെ ഫോണിൽ ആയതിനാൽ മാഷിനോട് സംസാരിക്കാൻ സാധിച്ചില്ല’.എന്നും അവർ വ്യക്തമാക്കി.

















