പത്തനംതിട്ട: തിരുവല്ലയിൽ കുന്നന്താനത്ത് യുവതിയെ ബിയർബോട്ടിൽ ഉപയോഗിച്ച് കുത്തിക്കൊന്നു. കുന്നന്താനം പാമല കീഴടി സ്വദേശി വിജയമ്മയാണ് മരിച്ചത്. പ്രതി അയ്യപ്പൻ വിജയമ്മയെ വീട്ടിൽ അതിക്രമിച്ചുകയറി കൊലപ്പെടുത്തുകയായിരുന്നു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു. അയ്യപ്പനെ കീഴ്‌വായ്പ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
















