കൂർക്കംവലി പലർക്കും ഒരു പ്രശ്‌നമാണ്. ഉറങ്ങുമ്പോൾ ശ്വാസതടസം ഉണ്ടാകുന്നത് മൂലമാണ് കൂർക്കംവലി ഉണ്ടാകുന്നത്. പലപ്പോഴും ചില രോഗങ്ങളുടെ ലക്ഷണമായും കൂർക്കംവലി ഉണ്ടാകാറുണ്ട്. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ, അമിതവണ്ണം, നിങ്ങളുടെ വായ, മൂക്ക് അല്ലെങ്കിൽ തൊണ്ടയുടെ ഘടനയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, ഉറക്കക്കുറവ് ഇവയെല്ലാം മൂലം കൂർക്കംവലി ഉണ്ടാകാൻ സാദ്യതയുണ്ട്.
നന്നായി ഉറങ്ങുക
ഓരോ ദിവസവും 7 മുതൽ 9 മണിക്കൂറുകൾ വരെ ഉറങ്ങുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ഉറക്കക്കുറവ് മൂലം പലപ്പോഴും കൂർക്കംവലി ഉണ്ടാകാറുണ്ട്. കൂടാതെ കൂർക്കംവലി കൂടുതലായാലും ഉറക്കം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടകാറുണ്ട്.
ശരീരഭാരം കുറയ്ക്കുക
അമിത ഭാരം കൂർക്കംവലിക്ക് കാരണമാകും. അമിതഭാരമുള്ളവരിൽ തൊണ്ടയിലെ കോശങ്ങൾ വർധിക്കുകയും ഇത് കൂർക്കംവലിക്ക് കാരണമാകുകയും ചെയ്യും. അമിതഭാരം കുറച്ചാൽ ഇത്തരത്തിലുള്ള കൂർക്കംവലി കുറയ്ക്കാം.
ചരിഞ്ഞ് കിടന്ന് ഉറങ്ങണം
മലർന്ന് കിടന്ന് ഉറങ്ങുമ്പോൾ നാക്ക് കാരണം എയർവേയിൽ ശ്വാസം എത്തുന്നത് തടസപ്പെടാൻ സാധ്യതയുണ്ട്. ചരിഞ്ഞ് കിടക്കുന്നത് ഈ തടസം കുറയ്ക്കുകയും. കൂർക്കംവലിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

തല പൊക്കി വെച്ച് ഉറങ്ങുക
തല പൊക്കി വെച്ച് ഉറങ്ങുന്നത് ഐയർവേയിലേക്ക് കൂടുതൽ ശ്വാസം എത്താൻ സഹായിക്കും.

മദ്യം ഒഴിവാക്കുക
ഉറങ്ങുന്നതിന് മൂന്ന് മണിക്കൂറുകൾക്ക് മുമ്പ് മദ്യം കഴിക്കുന്നത് പൂർണമായും ഒഴിവാക്കണം. മദ്യം ഉറക്കം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്. കൂടാതെ മദ്യം തൊണ്ടയിലെ പേശികൾക്ക് അയവ് വരുത്തും , കൂർക്കംവലിക്ക് കാരണമാകും.

പുകവലി ഒഴിവാക്കുക
പുകവലിക്കുന്നത് കൂർക്കം വലി കൂടുതൽ രൂക്ഷമാക്കും. പുകവലിക്കുന്നത് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതാണ് ഇതിന് കാരണം. ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ ഉള്ളവർ പുകവലിച്ചാൽ അവസ്ഥ കൂടുതൽ രൂക്ഷമാകും.
നേസൽ സ്ട്രിപ്പുകൾ ഉപയോഗിക്കാം
നേസൽ സ്ട്രിപ്പുകൾ ഉപയോഗിക്കുമ്പോൾ മൂക്കിൽ ശ്വാസം കടന്ന് പോകാൻ കൂടുതൽ സ്ഥലം ലഭിക്കും. ഇതുവഴി കൂർക്കം വലിക്കുന്നത് കുറയ്ക്കാനും, പൂർണ്ണമായി ഒഴിവാക്കാനും സാധിക്കും. നേസൽ ഡയലെറ്റർ ഉപയോഗിക്കുന്നതും ഫലപ്രദമാണ്. ഇത് ശ്വാസതടസം നീക്കുകയും, കൂർക്കംവലിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
















