ഇസ്ലാമാബാദ്: കഴിഞ്ഞ വ്യാഴാഴ്ച സൗദി സന്ദർശനത്തിനിടെ മദീന പള്ളിയിൽ വച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിന് നേരെ പാക് തീർത്ഥാടകർ പ്രതിഷേധം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഇമ്രാൻ മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന ഫവാദ് ചൗധരി, ഷെയ്ഖ് റഷീദ് എന്നിവരുൾപ്പെടെ മറ്റ് 150 പേർക്കുമെതിരെയും കേസ് എടുത്ത് പാകിസ്ഥാനിലെ പഞ്ചാബ് പൊലീസ്.
ഫൈസലാബാദ് സ്വദേശിയുടെ പരാതിയിലാണ് മദീനയിലെ പ്രവാചകന്റെ പള്ളിയുടെ പവിത്രത കളങ്കപ്പെടുത്തിയെന്നുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. ഷെഹ്ബാസിനെ അപമാനിക്കാൻ ഇമ്രാൻ തന്റെ അണികളെ സൗദിയിലേക്ക് അയച്ചെന്നാണ് ആരോപണം. അതേ സമയം, ആരോപണം ഇമ്രാൻ നിഷേധിക്കുകയും ചെയ്തിട്ടുണ്ട്.
















