തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കാറ്റും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. രണ്ട് ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളം, മലപ്പുറം ജില്ലകളിലാണ് യല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടു ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. തെക്കേ ഇന്ത്യക്ക് മുകളിലെ ന്യുനമർദ്ദപാത്തിയും കേരളത്തിലേക്കുള്ള കാറ്റുകളുമാണ് മഴയ്ക്ക് കാരണം. ഇതിന്റെ സ്വാധീനഫലമായി അടുത്ത ദിവസങ്ങളിലും മഴ തുടരും. മഴയുണ്ടാകുമെങ്കിലും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.
നാളെ മലപ്പുറം വയനാട് ജില്ലകളിൽ യല്ലോ അലേർട്ടാണ്.

















