തൃശൂർ: ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. സൂര്യ, വരുൺ, മുഹ്‌സിൻ എന്നിവരാണ് മരിച്ചത്. ചെളിയിൽ താഴ്ന്നാണ് മരണം. മൂന്ന് പേർക്കും പതിനാറ് വയസ് മാത്രമാണ് പ്രായം.
വൈകീട്ടോടെയായിരുന്നു അപകടം. അഞ്ച് കുട്ടികളായിരുന്നു കുളിക്കാനിറങ്ങിയത്. മൂന്ന് പേർ ചെളിയിൽപ്പെടുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച് ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

















