വേൾഡ് ഡാൻസ് ഡേയായ ഇന്ന് (ഏപ്രിൽ 29) കേരള സർക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഭരതകല ആർട്സ് അക്കാദമിയുമായി ചേർന്ന് അഖണ്ഡ നൃത്ത ദിനം ഒരുക്കും. 24 മണിക്കൂർ നീണ്ട് നിൽക്കുന്ന ഇടതടവില്ലാത്ത നൃത്തോത്സവത്തിൽ കൂടിയാട്ടം, നങ്യാർകൂത്ത്, മോഹിനിയാട്ടം, ഭരതനാട്യം കുച്ചുപ്പുടി, കഥക്, സംഘനൃത്തം തുടങ്ങി വൈവിദ്ധ്യമാർന്ന നൃത്തങ്ങ ങ്ങളാണ് അവതരിപ്പിക്കപ്പടുന്നത്. 29 നു രാവിലെ 9 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഭാരത് ഭവൻ ഹൈക്യു തീയ്യറ്ററിൽ ലോക നൃത്ത ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഭരതകല ഡയറക്ടർ ബിന്ദു പ്രദീപ്, റിഗാറ്റ ഗിരിജ ടീച്ചർ, കലാമണ്ഡലം വിമല ടീച്ചർ, മാർഗ്ഗി സതിടീച്ചർ, ഡോ.എ.അനിൽ കുമാർ, റോബിൻ സേവ്യർ തുടങ്ങി സാംസ്കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
എം.ജി യൂണിവേഴ്സിറ്റി കലാതിലകവും ട്രാൻസ്‌ജെൻഡർ കലാകാരിയുമായ തൻവി, കേരള നടന രംഗത്തെ ശ്രദ്ധേയ നർത്തകനായ ബാബു നാരായണൻ, ശ്രദ്ധേയ നങ്യാർകൂത്ത് കലാകാരിയായ ആനി ജോൺസൺ ഭരതനാട്യ രംഗത്തെ മുതിർന്ന കലാകാരിയായ ഗായത്രി വിജയലക്ഷ്‍മി കലാമണ്ഡലത്തിലേയും വിവിധ നൃത്ത വിദ്യാലയങ്ങളിലും പഠനം പൂർത്തിയാക്കിയ വ്യത്യസ്ത നൃത്ത രംഗങ്ങളിലെ ശ്രദ്ധേയരായ 200 ലധികം നൃത്ത പ്രതിഭകൾ നടന ദിന രാത്രത്തിൽ അരങ്ങിലെത്തും ഓഫ് ലൈൻ ആയും ഓൺ ലൈൻ ആയും ഒരുക്കിയിട്ടുള്ള ഈ നൃത്ത വിരുന്നിൽ പങ്കെടുക്കുന്നവർക്ക് ആദരപത്രവും മെഡലും ഏപ്രിൽ 30 നു രാവിലെ വിശിഷ്ട വ്യക്തിത്വങ്ങൾ സമ്മാനിക്കും.

















