ആലപ്പുഴ: ഒടുവിൽ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറും മെഡിക്കൽ കോർപ്പറേഷൻ എംഡിയുമായ ശ്രീറാം വെങ്കിട്ടരാമനും ഐഎഎസും ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണുരാജും തമ്മിൽ വിവാഹിതരായി. എറണാകുളം ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപത്തുള്ള ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹ കർമ്മങ്ങൾ നടന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്ക് എടുത്തത്. കഴിഞ്ഞ ദിവസമാണ് വിവാഹിതരാകുന്ന കാര്യം ഇരുവരും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും അറിയിച്ചത്. രേണുരാജിന്റെ രണ്ടാം വിവാഹം ആണിത്.
ചങ്ങനാശ്ശേരി സ്വദേശിയായ രേണുരാജ് ഐഎഎസ് എംബിബിഎസ് നേടി ഡോക്ടറയി പ്രവർത്തിക്കവെയാണ് സിവിൽ സർവീസ് നേടുന്നത്. വരൻ ശ്രീറാം വെങ്കിട്ടരാമൻ എറണാകുളം സ്വദേശിയാണ്.

















