തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദപ്രതിവാദങ്ങളാല്‍ സജീവമായിരുന്നു കെ റെയിൽ സംവാദം. സംവാദത്തിൽ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയ ആര്‍വിജി മേനോന്‍ അതിവേഗപാതയ്ക്ക് പകരം ബദൽ മാർഗം അവതരിപ്പിച്ചു. പക്ഷെ സിൽവർ ലൈൻ കേരളത്തിന്‍റെ വികസനത്തിന് അത്യന്താപേക്ഷിതമാണ് എന്നായിരുന്നു മറ്റ് പാനലിസ്റ്റുകൾ വാദിച്ചത്. സംവാദത്തില്‍ കാണികളില്‍ നിന്നും ചോദ്യമുയര്‍ന്നു.
ആദ്യം കെഎസ്ആര്‍ടിസിയെ നന്നാക്കിക്കൂടെ എന്നായിരുന്നു പൊതുപ്രവര്‍ത്തകന്‍ മുണ്ടേല ബഷീർ ചോദ്യം ഉയർത്തിയത്. ചോദ്യത്തിന് കെ റെയിൽ എംഡി മറുപടി പറയണം എന്നായിരുന്നു ആവശ്യം. എന്നാല്‍ ഈ ചോദ്യത്തിന് മറുപടി പറയാതെ ചര്‍ച്ച വീണ്ടും തുടരുകയും ചെയ്തു.

















