കൊച്ചി: ബലാത്സംഗക്കേസിൽ നടൻ വിജയ് ബാബുവിനെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി. പീഡന ആരോപണം ഉയർന്നതിന് പിന്നാലെ നടൻ വിദേശത്തേക്ക് കടന്ന സാഹചര്യത്തിലാണ് നടപടി.
രാജ്യത്തെ എല്ലാ വിമാനത്താവളത്തിലും അറിയിപ്പ് നൽകി. വിജയ് ബാബു നിലവില്‍ ദുബായിലാണെന്നാണ് സൂചന. രണ്ട് കേസുകളാണ് എറണാകുളം സൗത്ത് പോലീസ് വിജയ് ബാബുവിനെതിരെ രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ നടിയെ പീഡിപ്പിച്ചതിനും സമൂഹമാധ്യമങ്ങളിലൂടെ നടിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തതിനുമാണ് കേസെടുത്തത്.
അതേസമയം, നടന് മുന്‍കൂര്‍ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.

















