കോഴിക്കോട്: ചെറുവണ്ണൂരിൽ പൊലീസ് വീട്ടിൽ നിന്നിറക്കിക്കൊണ്ടുപോയ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതോടെയാണ് നല്ലളം പൊലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ കൂട്ടികൊണ്ട് പോയത്. രാത്രി ഒമ്പതരക്കാണ് വഴിയരികിൽ അത്യസന്ന നിലയിൽ കണ്ട ജിഷ്ണുവിനെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയത്.
ജിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന സമയത്ത് പൊലീസ് ഉണ്ടായിരുന്നില്ല എന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പൊലീസ് വ്യക്തമാക്കി.