തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് ഇല്ലെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തക സിന്ധുസൂര്യകുമാര്‍ രംഗത്ത്.
ഒരു മാറ്റത്തിനും തയ്യാറല്ലാത്ത, സ്വതന്ത്ര തീരുമാനങ്ങള്‍ക്ക് സാധ്യതയില്ലാത്ത കടല്‍ക്കിഴവന്മാരുടെ ‘എംപവേഡ് കമ്മിറ്റിയില്‍ ‘നോക്കുകുത്തിയാകാനില്ലെന്ന പ്രശാന്ത് കിഷോറിന്റെ തീരുമാനത്തിന് വലിയ കയ്യടിയെന്ന് സിന്ധു വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു അവർ പ്രതികരണം അറിയിച്ചത്.
20 മുതല്‍ 90 വരെ പ്രായമുള്ള പല ജാതിമതസമുദായങ്ങളില്‍ നിന്നുള്ള, പല സാമ്പത്തിക ശ്രേണികളില്‍ നിന്നുള്ള ചെറുതും വലുതുമായ നേതാക്കളുള്ള ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് അതിന്റെ ശക്തി കൂട്ടി ദിശാബോധം പകരാന്‍ അതിനകത്തുനിന്ന് തന്നെ നല്ല ടീമിനെ കണ്ടെത്താന്‍ കഴിയാത്തത് നേതൃത്വത്തിന്റെ പരാജയമാണെന്നും സിന്ധുസൂര്യകുമാര്‍ വ്യക്തമാക്കി.

















