ന്യൂഡൽഹി: പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്ത കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ കോണ്‍ഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തേക്കുമെന്ന് റിപ്പോർട്ട്.
ഇന്ന് ചേർന്ന കോണ്‍ഗ്രസ് അച്ചടക്ക സമിതി യോഗം നടപടിയെടുക്കാനുള്ള ശിപാർശ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറാൻ തീരുമാനിച്ചു. തോമസിനെ രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു.
സോണിയ പരിശോധിച്ച ശേഷമാകും അന്തിമ തീരുമാനമെടുക്കുക. അതേസമയം അച്ചടക്ക സമിതിക്ക് മുന്നിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകാമെന്ന തോമസിന്റെ നിർദ്ദേശം തള്ളി.

















