തിരുവനന്തപുരം: കേരളത്തെ രക്ഷിക്കാനാണ് യുഡിഎഫ് പ്രവർത്തകർ കല്ലുകൾ പിഴുതെറിയുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കെ റെയിൽ കൊല റെയിലെന്നു ചെന്നിത്തല പറഞ്ഞു.
പാർട്ടിക്കാരെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ പിന്നോട്ട് പോകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. കെ റെയിലിനെ പിന്തുണയ്ക്കുന്ന, സർക്കാരിന് മംഗള പത്രം എഴുതുന്നവരെ മാത്രമാണ് സംവാദത്തിന് വിളിക്കുന്നത്. സിൽവർലൈൻ സംവാദത്തിൽ നിന്നും ജോസഫ് സി. മാത്യുവിനെ ഒഴിവാകുന്നു. യുഡിഎഫ് ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ചെന്നിത്തല അറിയിച്ചു.
ആളുകളെ കുടിയൊഴിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.

















