കണ്ണൂര്‍: ചോദ്യപേപ്പർ വീഴ്ചയിൽ കണ്ണൂര്‍ സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ രാജി വെയ്‌ക്കേണ്ടെന്നും പകരം അവധിയില്‍ പ്രവേശിച്ചാല്‍ മതിയെന്നും സിപിഐഎം.
പരീക്ഷാ പേപ്പര്‍ ആവര്‍ത്തനം വിവാദമായതിനെ തുടര്‍ന്ന് ഗുരുതര വീഴ്ചയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് പി ജെ വിന്‍സെന്റ് രാജിസന്നദ്ധത അറിയിച്ചിരുന്നു. തുടർന്നാണ് സിപിഎം നിർദേശം. സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് അദ്ദേഹത്തെ വിളിച്ചുവരുത്തിയാണ് രാജി വേണ്ടെന്ന് നിര്‍ദേശം നല്‍കിയത്.
പി ജെ വിന്‍സെന്റ് എട്ട് ദിവസത്തേയ്ക്കാണ് അവധിയില്‍ പ്രവേശിക്കുന്നത്.
സൈക്കോളജി, ബോട്ടണി എന്നീ വിഷയങ്ങളിലെ ചോദ്യപേപ്പറുകള്‍ ആവര്‍ത്തിച്ചത്. സംഭവത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശീകരണം തേടിയിട്ടുണ്ട്.

















