തിരുവനന്തപുരം: സിൽവർലൈൻ പ്രതിഷേധക്കാരെ പോലീസുകാരൻ ചവിട്ടിയ നടപടിയെ വിമർശിച്ച് സിപിഐ രംഗത്ത്. പദ്ധതി വേണം, എന്നാൽ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ അഭിപ്രായമുയർന്നു.
പൊലീസിന്റെ ഈ നടപടി സംസ്ഥാന സർക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. ഇങ്ങനെയാണോ പോലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും വിമർശനമുയർന്നു.
ഇതിനിടെ, കണ്ണൂർ എടക്കാട് നടാലില്‍ ഇന്ന് കെ റെയിൽ കല്ലിടലിനെതിരെ പ്രതിഷേധിച്ചവരെ സിപിഎം പ്രവർത്തകർ മർദിച്ചു. മധ്യവയസ്കനായ ഒരാളെയാണ് സിപിഎം പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചത്. പോലീസ് എത്തിയാണ് ഇയാളെ രക്ഷിച്ചത്. സംഭവത്തിൽ രണ്ട് സിപിഎം പ്രവർത്തരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.

















