ഇടുക്കി: പുറ്റടിയിൽ വീടിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന് കണ്ടത്തൽ. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്ന് കട്ടപ്പന ഡിവൈഎസ്പി നിഷാദ് അറിയിച്ചു.
രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ കുടുംബ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജീവനൊടുക്കുമെന്ന് രവീന്ദ്രൻ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം നടന്നത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് വീടിനാണ് തീപിടിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അഗ്നിശമനസേനയും പോലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

















