പാലക്കാട്: കോൺഗ്രസ് ഓഫീസിനുള്ളിൽ വയോധികൻ തൂങ്ങി മരിച്ചു. സ്രാമ്പിച്ചള്ള സ്വദേശി മുരളി(60)ആണ് മരിച്ചത്.
പാലക്കാട് മുതലമടയിലാണ് സംഭവം. മുകളിലത്തെ നിലയിൽ സ്ഥാപിച്ച കൊടിമരത്തിൽ തൂങ്ങി മരിച്ച നിലയിലാണ് മുരളിയെ കണ്ടെത്തിയത്.
വീട്ടുകാരുമായി അകന്നുകഴിയുകയായിരുന്ന ഇയാൾ ചള്ളയിലുള്ള കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിലായിരുന്നു താമസം.

















