തിരുവനന്തപുരം: ക്രൈംബ്രാഞ്ച് മേധാവിയുടെ സ്ഥലംമാറ്റത്തിൽ ദുരൂഹതയുണ്ടെന്നും നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാനാണ് സാധ്യതയെന്നും സാമൂഹിക പ്രവർത്തക കെ. അജിത.
എസ്. ശ്രീജിത്തിനെ അപ്രതീക്ഷിതമായി മാറ്റിയതിന്റെ ഉദ്ദേശം അന്വേഷണം പൂർത്തിയാവുമ്പോൾ പുറത്തുവരുമെന്നും അവർ പ്രതികരിച്ചു. അന്വേഷണസംഘം നീങ്ങിയത് ശ്രീജിത്തിന്റെ നിർദേശപ്രകാരമാണെന്ന് അവർ ചൂണ്ടികാട്ടി.
നടിയെ ആക്രമിച്ച കേസിന്റെ നിർണായക ഘട്ടത്തിലാണ് എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് ഗതാഗത കമ്മിഷണറായി മാറ്റിയത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാൻ ഒരു മാസം മാത്രം ശേഷിക്കേയുള്ള സ്ഥാനമാറ്റം അന്വേഷണത്തെ ബാധിച്ചേക്കുമെന്ന് പരാതിയുണ്ട്.

















