തൃശൂര്‍: മുൻ സിഐടിയു പ്രവർത്തകൻ സജിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സിപിഐഎം പീച്ചി ബ്രാഞ്ച് സെക്രട്ടറി പിജി ഗംഗാധരനെ സ്ഥാനത്ത് നിന്ന് നീക്കി. സിപിഎം ലോക്കൽ സെക്രട്ടറിയ്ക്കും ബ്രാഞ്ച് സെക്രട്ടറിക്കുമെതിരെ ആത്മത്യാകുറിപ്പ് എഴുതി വെച്ചാണ് സിഐടിയു പ്രവർത്തകനും ചുമട്ടുതൊഴിലാളിയമായ സജി ജീവനൊടുക്കിയത്.
ആത്മഹത്യാക്കുറിപ്പിൽ സജി പിജി ഗംഗാധരന്റെ പേര് പരാമർശിച്ചിരുന്നു. സിപിഎം നേതാക്കളിൽ നിന്ന് വധഭീഷണി ഉണ്ടായിരുന്നതായും കുറിപ്പിലുണ്ട്.
പിഎം നേതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സജിയെ ഭീഷണിപ്പെടുത്തിയെന്നത് ആരോപണം മാത്രമാണെന്നാണ് നേതാക്കളുടെ മൊഴി. സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ സജിയുടെ സഹോദരനും കുടുംബാംഗളും പരാതി നല്‍കിയിരുന്നു.

















