പാലക്കാട്: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്റെ സംസ്കാരം ഇന്ന് നടക്കും. വൈകുന്നേരം 5.30 ന് തൃശൂരിലെ കുടുംബ വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞ് രണ്ട് വരെ പാലക്കാട് ശേഖരിപുരത്തെ വീട്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. അന്തിമോപചാരം അര്‍പ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വസതിയിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

















