ന്യൂയോർക്ക്: അഫ്ഗാനിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി യുനിസെഫ്. ഒരാഴ്ചയ്ക്കിടെ മാത്രം അഫ്ഗാനിലെ സ്ഫോടനങ്ങളിൽ 50-ലധികം കുട്ടികൾക്ക് ജീവൻ ന ഷ്ടപ്പെട്ടു. രാജ്യത്ത് സംഭവിക്കുന്നത് ഹീനമായ അവകാശ ലംഘനമാണെന്നും യുനിസെഫ് ഡയറക്ടർ ആരോപിക്കുന്നു.
പെൺകുട്ടികൾക്ക് പഠനം നിഷേധിക്കുന്ന അഫ്ഗാൻ നിലപാടിനേയും യുഎൻ ഏജൻസി കുറ്റപ്പെടുത്തി. താലിബാൻ ഭരണകൂടം പഠന വിലക്ക് ഏർപ്പെടുത്തിയിട്ട് ഒരുമാസം പിന്നിടുന്നു. ആറാം ക്ലാസിന് മുക ളിലുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നു. പഠനം അവരുടെ അവകാശമാണെന്നും യുനിസെഫ് വ്യക്തമാക്കി.
















