തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട ഘട്ടത്തിൽ പോലും അത്രമേൽ അനായാസവും അനുകരണീയവുമായി കെ.ശങ്കരനാരായണൻ സാഹചര്യങ്ങളെ നേരിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.
കെ.ശങ്കരനാരയണന്‍റെ വിയോഗം കോൺഗ്രസിന് ഒരു തീരാനഷ്ടമാണ്. വ്യക്തിപരമായി എനിക്ക് ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത്. 16 വർഷം യു.ഡി.എഫിനെ നയിച്ച നേതാവാണ് അദ്ദേഹം. കടുത്ത രാഷ്ട്രീയ പ്രതിസന്ധികൾ നേരിട്ട ഘട്ടത്തിൽ പോലും അത്രമേൽ അനായാസവും അനുകരണീയവുമായി കെ.ശങ്കരനാരായണൻ സാഹചര്യങ്ങളെ നേരിട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

















