കൊച്ചി: ഐപിഎസും തൃശൂർ റൂറൽ എസ്പിയുമായ ഐശ്വര്യ ദോംഗ്രെ വിവാഹിതയാകുന്നു. തിങ്കളാഴ്ച മുംബൈയിൽ വച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്. എറണാകുളം സ്വദേശിയും ഐടി ഉദ്യോഗസ്ഥനുമായ അഭിഷേക് ആണ് വരൻ. എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന പ്രശാന്തിന്റെയും അഞ്ജന ദോംഗ്രെയുടെയും മകളാണ് ഐശ്വര്യ. ഐശ്വര്യ പഠിച്ചതും വളർന്നതും എല്ലാം മുംബൈയിലാണ്. മുംബൈ ജൂഹുവിലെ ഇസ്‌കോൺ മണ്ഡപഹാളിൽ നാളെ വൈകിട്ട് ആറു മണി മുതലാണ് ചടങ്ങുകൾ തുടങ്ങുന്നത്. കൊച്ചി സ്വദേശികളായ ഗീവർഗീസിന്റെയും ചിത്ര കൃഷ്ണന്റെയും മകനാണ് അഭിഷേക്.
2017ലാണ് സിവിൽ സർവീസ് പരീക്ഷ എഴുതിയത്. 196-ാം റാങ്കു നേടി. തുടർന്ന് ഐപിഎസ് തെരഞ്ഞെടുത്തു. തിരുവനന്തപുരം ശംഖുമുഖം അസി. കമ്മീഷണറായിരിക്കെ അര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറിൽ ഹൃദയം കൊച്ചിയിൽ എത്തിക്കാൻ നേതൃത്വം നൽകിയ സംഭവത്തോടെയാണ് ഐശ്വര്യ യെ എല്ലാരും ശ്രദ്ധിക്കാൻ തുടങ്ങിയത്.

















