കൊച്ചി: കൊച്ചി മെട്രോയുടെ മാർക്കറ്റിങ് ജനറൽ മാനേജർ നിയമനം ഹൈക്കോടതി റദ്ദാക്കി. നിയമന നടപടി നിയമ വിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പൊതു സ്ഥാപനം എന്ന നിലയിൽ കൊച്ചി മെട്രോയിലെ നിയമനം സുതാര്യവും സംശയാതീതവുമായിരിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
വിജ്ഞാപനത്തിൽ മാറ്റം വരുത്തിയതും ഉദ്യോഗാർത്ഥിയെ തെരഞ്ഞെടുത്തതും ചോദ്യം ചെയ്ത് ഇടപ്പള്ളി സ്വദേശി സുരേഷ് ജോർജ്ജാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
നിരീഷ് ചക്കംകുളങ്ങരയെയാണ് മാർക്കറ്റിങ് ജനറൽ മാനേജറായി നിയമിച്ചത്. കുറഞ്ഞ പ്രായപരിധി ആദ്യം നിശ്ചയിച്ചത് 45 വയസായിരുന്നെന്നും ഇത് പിന്നീട് അട്ടിമറിച്ചെന്നും, അഭിമുഖത്തിൽ സംശയാസ്പദമായി കൂടുതൽ മാർക്ക് നൽകിയെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.

















