ബംഗളൂരു: കർണാടകയിൽ ഹിജാബ് നിരോധിക്കുമെന്ന വെല്ലുവിളിയുമായി ബിജെപി നേതാവ് യശ്പാൽ ആനന്ദ്. കർണാടകയിൽ പൊതു ഇടങ്ങളിലും ഹിജാബ് നിരോധിക്കുമെന്നാണ് ഒബിസി മോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ യശ്പാല്‍ ആനന്ദ് പ്രതികരിച്ചത്.
ഞങ്ങള്‍ ഹിന്ദുരാഷ്ട്രയുടെ വക്താക്കളാണ്. ഒരു പക്ഷെ ഫ്രാന്‍സിന് മുമ്പ് ഞങ്ങള്‍ ഹിജാബ് നിരോധനം നടപ്പാക്കും. ലോകത്തിന് ഒരു നല്ല സന്ദേശം നല്‍കുമെന്നും ആനന്ദ് മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കി.
















