ഡൽഹി: ഒരു ഇടവേളയ്ക്ക് ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം വീണ്ടും രണ്ടായിരത്തിന് മുകളിൽ എത്തി. 2527 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. 33 പേരാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ മുഴുവന്‍ കോവിഡ് ബാധിതരുടെ എണ്ണം15,079,ആയി ഉയർന്നു .
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഡല്‍ഹിയിലെ സ്കൂളുകളിൽ ജാഗ്രത നിർദ്ദേശം മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ നിർദേശം നൽകി. തെർമൽ പരിശോധനക്ക് ശേഷമെ കുട്ടികളെയും അധികൃതരെയും സ്കൂളുകളിൽ പ്രവേശിപ്പിക്കൂ.
മെട്രോ സ്റ്റേഷനുകളിലും നിയന്ത്രണമുണ്ട്. ഒമിക്രോണിൻ്റെ പുതിയ വകഭേദമാണ് ഇപ്പോഴത്തെ വ്യാപനത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
















