ചങ്ങരംകുളം: തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ വളയംകുളം- മാങ്കുളത്ത് നിയന്ത്രണം നഷ്ടപ്പെട്ട ലോറി തലകീഴായി മറിഞ്ഞു. മഹാരാഷ്ട്രയിൽ നിന്ന് കൊച്ചിയിലേക്ക് കെട്ടിട നിർമാണത്തിന് ആവശ്യമായ ഇരുമ്പ് തൂണുകൾ കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
നിയന്ത്രണംവിട്ട ലോറി പാതയോരത്തെ സ്വകാര്യ വ്യക്തിയുടെ പത്തടി താഴ്ചയുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ലോറി ഡ്രൈവറായ മഹാരാഷ്ട്ര സ്വദേശി പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
















