മരട് (കൊച്ചി): ദേശീയപാതയിൽ കണ്ണാടിക്കാട് കാർ നിയന്ത്രണംവിട്ട് ഓവുചാലിൽ വീണു. യാത്രക്കാരൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും വൈറ്റിലയിലേക്ക് വരുന്നതിനിടെ ഇന്ന് വെളുപ്പിന് മൂന്നോടെയായിരുന്നു അപകടം.
ദേശീയപാതയിൽ നിന്ന് നിയന്ത്രണംവിട്ട കാർ സർവിസ് റോഡ് മറികടന്ന് ഓവുചാലിലേക്ക് വീഴുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. തൊട്ടടുത്തുള്ള തോട്ടിലേക്ക് വീഴാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
















