കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 14 കാരനെതിരെ കേസ്. പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് പോലീസ് കേസ് എടുത്തത്. 16 കാരിയെ ആണ് 14 കാരൻ പീഡനത്തിന് ഇരയാക്കിയത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയ്‌ക്ക് കലശലായ വയറ് വേദന അനുഭവപ്പെട്ടിരുന്നു. ഇതേ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. തുടർന്ന് വീട്ടുകാർ ചോദ്യം ചെയ്തതോടെ കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു.
പെൺകുട്ടിയുടെ വീട്ടിലെ നിത്യ സന്ദർശകൻ ആണ് 14 കാരൻ. സൗഹൃദം മുതലെടുത്ത് കഴിഞ്ഞ ജനുവരിയിൽ ആണ് പെൺകുട്ടിയെ 14 കാരൻ പീഡിപ്പിച്ചത് എന്നാണ് പിതാവിന്റെ പരാതിയിൽ പറയുന്നത്. ഭയന്നാണ് പീഡന വിവരം പെൺകുട്ടി പുറത്ത് പറയാതെ ഇരുന്നതെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
















