തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റിന് പത്തു ദിവസത്തെ വരുമാനം 61,71,908 രൂപ. സർവീസ് ആരംഭിച്ച ഏപ്രിൽ 11 മുതൽ 20 വരെ 1,26,818 കിലോമീറ്റർ സർവീസ് നടത്തിയപ്പോഴാണ് ഇത്രയും തുക ടിക്കറ്റ് ഇനത്തിൽ വരുമാനം ലഭിച്ചത്.
ഉദ്ഘാടന സര്‍വ്വീസ് മുതല്‍ ഇതുവരെ ഒരു ഡസനോളം ചെറിയ അപകടങ്ങള്‍. പുത്തന്‍ ബസ്സുകള്‍ക്ക് പലതിനും ഇതിൽ കേടുപാടുകൾ പറ്റി. പരിചയക്കുറവുള്ള താത്കാലിക ജീവനക്കാരെ നിയമിച്ചുവെന്നുള്ള ആക്ഷേപം. ഇതിനെല്ലാമിടയിലും കെഎസ്ആര്‍ടിസി സ്വിഫ്റ്റ് യാത്രക്കാരെ ആകര്‍ഷിച്ച് മുന്നേറുകയാണ്. സര്‍ക്കാര്‍ അനുവദിച്ച 100 കോടി രൂപ ഉപയോഗിച്ച് വാങ്ങിയ 116 ബസ്സുകളില്‍ 100 എണ്ണത്തിന്‍റെ രജിസ്ട്രേഷന്‍ ഇതിനകം പൂര്‍ത്തിയായി. റൂട്ടും പെര്‍മിറ്റും ലഭിച്ച് 30 ബസ്സുകളാണ് ഇതുവരെ സര്‍വീസിനിറങ്ങിയത്.
എസി സ്ലീപ്പർ ബസിൽനിന്നും 28,04,403 രൂപയും, എസി സീറ്ററിന് 15,66,415 രൂപയും, നോൺ എസി സർവീസിന് 18,01,090 രൂപയുമാണ് വരുമാനം ലഭിച്ചത്. നിലവിൽ 30 ബസുകളാണ് സർവീസ് നടത്തുന്നത്. എസി സ്ലീപ്പർ സർവീസിലെ 8 ബസുകളും ബെംഗളൂരുവിലേക്കാണ് സർവീസ് നടത്തുന്നത്. എസി സീറ്റർ ബസുകൾ പത്തനംതിട്ട- ബെംഗളൂരു, കോഴിക്കോട്- ബെംഗളൂരു എന്നിവടങ്ങിലേക്കും, ആഴ്ചയിലെ അവധി ദിവസങ്ങളിൽ ചെന്നൈയിലേക്കും, തിരുവനന്തപുരം- കോഴിക്കോട് റൂട്ടിലുമാണ് സർവീസ് നടത്തിയത്.
തിരുവനന്തപുരത്തു നിന്നും കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങിലേക്കാണ് നോൺ എസി സർവീസ് നടത്തുന്നത്. ബസുകളുടെ പെർമിറ്റിനു നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പെർമിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഉടൻ തന്നെ 100 ബസുകളും സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി സ്വിഫ്റ്റ് മാനേജ്മെന്റ് അറിയിച്ചു.
അതേസമയം കെഎസ്ആര്‍ടിയുടെ റൂട്ടുകള്‍ കെ സ്വിഫ്റ്റിന് കൈമാറുന്നതിനെതിരെ യൂണിയനുകള്‍ രംഗത്തെത്തി. കോഴിക്കോട്ട് നിന്ന് ബെംഗളൂരുവിലേക്ക് സര്‍വ്വീസ് നടത്തിയിരുന്ന കെഎസ്ആര്ടിസി ബസ്സ് പിന്‍വലിച്ച് കെ സ്വിഫ്ററിന് കൈമാറിയതിനെതിരെ ബിഎംഎസ് യൂണിയനില്‍ പെട്ട് ജീവനക്കാര്‍ കോഴിക്കോട്ട് ബസ്സ് തടഞ്ഞ് പ്രതിഷേധിച്ചു.

















