സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനായി ഒരു പരീക്ഷ കൂടി ഏര്‍പ്പെടുത്തി ഗതാഗത വകുപ്പ്. ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷമായിരിക്കും പരീക്ഷ. ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റാണ് പാസാകേണ്ടത്. വീഡിയോ ഗെയിം മാതൃകയിലാണ് ടെസ്റ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ പരീക്ഷയുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷണര്‍ ഉത്തരവിറക്കി. ഡ്രൈവിങിനിടെ റോഡില്‍ പെട്ടെന്നുണ്ടാകുന്ന അപകടസാധ്യതകളും തടസ്സങ്ങളും കൃത്യമായി മനസിലാക്കി അതിനനുസരിച്ച് സുരക്ഷിതമായി വാഹനം നിയന്ത്രിക്കാന്‍ പ്രാപ്തരാക്കുന്ന ഹസാര്‍ഡ് പെര്‍സെപ്ഷന്‍ പരിശീലനമാണ് പുതിയതായി ഏര്‍പ്പെടുത്തുന്നത്.
ഡിസംബര്‍ 31 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. ഹസാര്‍ഡ് പെര്‍സെപ്ഷന്‍ പരീക്ഷ കമ്പ്യൂട്ടര്‍ മുഖേനയായിരിക്കും നടത്തുക. റോഡിലെ അപകട സാധ്യത തിരിച്ചറിയാനുള്ള ശേഷിയാണ് വിലയിരുത്തുക. അംഗീകൃത ഡ്രൈവിങ് സ്‌കൂളുകള്‍ അടുത്ത മൂന്ന് മാസത്തിനകം അപേക്ഷകര്‍ക്ക് ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റിനുള്ള പരിശീലനം നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.
Story Highlights : Hazard Perception Test for driving licence
















