കൊച്ചി: അനധികൃതമായി കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച രണ്ട് പേർ കൊച്ചിയിൽ പിടിയിൽ. ലക്ഷദ്വീപ് സ്വദേശികളായ അബ്ദുൽ റെഹിമൻ, കെ പി നബീൽ എന്നിവരാണ് അറസ്റ്റിലായത്. ലക്ഷദ്വീപിൽ നിന്നാണ് 14 കിലോ കടൽവെള്ളരി ഇവർ കൊച്ചിയിലെത്തിച്ചത്.
ഓൺലൈനിലൂടെ വിൽപ്പന നടത്താനായിരുന്നു പ്രതികളുടെ ശ്രമം. കിലോയ്‌ക്ക് 20,000 രൂപ നിരക്കിൽ കടൽ വെള്ളരി വിൽക്കുന്നുവെന്ന് പ്രതികൾ ഓൺലൈനിൽ പരസ്യം നൽകിയിരുന്നു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
















