ആമ്പല്ലൂർ: പാലിയേക്കര ദേശീയപാതയോരത്ത് അനധികൃത മദ്യ വിൽപന നടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി ചിറപ്പാടം രതീഷാണ് (37) അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. മാരുതി ഒമ്‌നി വാനിൽ വിൽപ്പനക്കായി സൂക്ഷിച്ച 48 ലിറ്റർ റം എക്‌സൈസ് സംഘം പിടിച്ചെടുത്തു.
ഇരിങ്ങാലക്കുട റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.എം. ബാബു, ടി.എസ്. സുരേഷ് കുമാർ, കെ.കെ. വത്സൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഇ.എം. ജോസഫ്, ടി.ആർ. രാകേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
















