നിരവധി ടെലിവിഷൻ പരമ്പരകളിലൂടെ ഏറെ ശ്രേദ്ധയമായ താരമാണ് വിവേക് ഗോപൻ.സീരിയലുകളിൽ മാത്രമല്ല തന്റെ രാഷ്ട്രീയ കാഴ്ചപ്പാടിലും ഏറെ ശ്രദ്ധ പുലർത്തുന്ന നടനും കൂടിയാണ് അദ്ദേഹം. എൻ ഡി എ സ്ഥാനാർത്ഥിയായി വിവേക് ഗോപൻ മത്സരിക്കുകയും ചെയ്‌തിട്ടുണ്ട് . ജയിക്കുമോ തോൽക്കുമോയെന്ന ടെൻഷനൊന്നുമില്ല. കോമ്പറ്റീഷൻ എല്ലാ ഫീൽഡിലുമില്ലേ അന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.ഇപ്പോഴിതാ തന്റെ ശബരിമല യാത്രക്കിടെ പമ്പ നദിയുടെ ശോചിനിയ അവസ്ഥ തുറന്നുകാട്ടിയിരിക്കുകയാണ്.

താരത്തിന്റെ വാക്കുകൾ…..
ഇത് പമ്പയാണ്… ആര്യനും സൂര്യനും നമസ്ക്കരിക്കാർ ആരതി ഉഴിയുന്ന പുണ്യപമ്പ… ശബരിഗിരി ശൃംഗങ്ങൾ നിറഞ്ഞ വനത്തിനും കാടിന്റെ മക്കൾക്കും മനുഷ്യൻ ഉൾപ്പെടുന്ന സകല ജീവജാലങ്ങൾക്കും ജീവജലം നൽകി ജീവസും ഓജസും നിലനിർത്തുന്ന, ശബരീഷന്റെ ആറാട്ട് നടക്കുന്ന പുണ്യനദിയാണ് ഇത്… പക്ഷേ ഈ പുണ്യപമ്പ ചില അനാചാര പ്രവണത മൂലം മലീമസമാകുന്ന വേദനയാജനകമായ കാഴ്ചയാണ് കാണുന്നത്… പമ്പയിൽ ഉടുതുണി ഉപേക്ഷിക്കണം എന്നുള്ള ചിലരുടെ തെറ്റിദ്ധാരണയാണ് ഇതിനു കാരണം.. എന്നാൽ ഈ മാലിന്യങ്ങൾ യഥാ സമയം നീക്കം ചെയ്യാൻ ഇവിടുത്തെ ദേവസ്വം അധികാരികൾക്ക് താല്പര്യമില്ല എന്ന് വേണം കരുതാൻ… വർഷാവർഷം കോടിക്കണക്കിനു ഭക്തർ എത്തുന്ന ഒരു മഹാക്ഷേത്രത്തിന്റെ തീർത്ഥസ്ഥലി ഇങ്ങനെയാണോ പരിപാലിക്കേണ്ടത്? ശബരിമലയിലെ തീർത്ഥാടന കാലത്തു വന്നു ചേരുന്ന സാമ്പത്തികം സ്റ്റേറ്റിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നിരിക്കെ പുണ്യപമ്പയോടുള്ള അനാസ്ഥ അംഗീകരിക്കാവുന്നതല്ല.. ശബരിമലയെ പോലെയുള്ള മഹാക്ഷേത്രങ്ങൾ ആയ തിരുപ്പതിയിലും വാരണാസിയിലും ഇന്ന് നിലനിൽക്കുന്ന മാലിന്യനിർമാർജ്ജനത്തിന്റെ ആധുനിക മാതൃക ദേവസ്വം അധികാരികൾ നോക്കി കാണുന്നത് നന്നായിരിക്കും… സർവ്വം സഹിക്കുന്ന പമ്പ രൗദ്രഭാവം പേറിയത് നാം പലപ്പോഴും കണ്ടതുമാണ്.. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവരെ ഒന്ന് ഓർമ്മപ്പെടുത്തുകയാണ്… ‘പാപം മറിച്ചിട്ടാൽ പമ്പ പാപം മരിച്ചീടാൻ പമ്പ’…

















