പെരുമ്പാവൂർ; ബൈക്കപകടത്തിൽ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു. പെരുമ്പാവൂർ ടൗൺ ബ്രാഞ്ച് സെക്രട്ടറി കെ.എസ് അജിത്ത് വളയൻചിറങ്ങര പി.വി പ്രിസ്റ്റേഴ്‌സ് ജീവനക്കാരൻ വിമൽ എന്നിവരാണ് മരിച്ചത്.
ഇന്നലെ അർധരാത്രി പുല്ലുവഴി എംസി റോഡിലാണ് അപകടം. പെരുമ്പാവൂരൽ റോഡരുകിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ ബൈക്കിടിച്ചാണ് അപകടം. ലോറിക്ക് പിന്നിൽ സിഗ്നൽ ലൈറ്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ലോറി ബൈക്ക് യാത്രക്കാർ കണ്ടില്ല.
ഇരുവരുടേയും മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

















