തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു നേരെ ലഹരി സംഘത്തിന്റെ ആക്രമണം. പരിക്കേറ്റ കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് വീടിനു മുന്നില്‍ നില്‍ക്കുന്ന സമയത്താണ് അഞ്ചംഗ സംഘം ആക്രമിച്ചത്. കല്ലുകൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. വീടിന്റെ പരിസരത്തുനിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് തടഞ്ഞതാണ് കാരണമെന്നാണ് പരാതി. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

















